Latest NewsKerala

ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് എങ്ങനെ അപ്‌ലോഡ് ചെയ്യാം? നിർദേശങ്ങളുമായി കേരള പോലീസ്

ഡിജി ലോക്കർ ആപ്പിൽ ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി ഫേസ്ബുക്കിലൂടെ വിശദീകരിച്ച് കേരള പോലീസ്. ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് ധാരാളം പേർ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാൽ , ഡ്രൈവിങ് ലൈസൻസ് വിവരം ആപ്പിലേക്ക് നൽകുന്നതിന് പ്രത്യേക ഫോർമാറ്റ് ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ സാധ്യമാകുന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ കേരള പോലീസ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിംഗ് ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേർ ചൂണ്ടികാണിക്കുകയുണ്ടായി എന്നാൽ , ഡ്രൈവിംഗ് ലൈസൻസ് വിവരം ആപ്പിലേക്ക് നൽകുന്നതിന് പ്രത്യേക ഫോർമാറ്റ് ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ സാധ്യമാകുന്നതാണ്.

നമ്മുടെ ലൈസൻസ് നമ്പർ AA/BBBB/YYYY എന്ന ഫോർമാറ്റിൽ ആണ് ഉണ്ടാകുക. ഇതേ ഫോർമാറ്റിൽ ഡിജിലോക്കറിൽ എന്റർ ചെയ്താൽ ലൈസൻസ് ഡിജിറ്റൽ കോപ്പി ലഭ്യമാകില്ല. ലൈസൻസ് നമ്പർ താഴെ കൊടുത്തിരിക്കുന്ന ഫോര്മാറ്റിലേക് മാറ്റുക KLAAYYYY000BBBB ഈ നമ്പർ ലൈസൻസ് നമ്പർ ആയി കൊടുക്കുക. ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ(BBBB) ‘7’ അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നിൽ പൂജ്യം ‘0’ ചേർത്ത് വേണം). നടുവിലെ നമ്പർ BBBB ആണെങ്കിൽ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസൻസ് നമ്പർ 15/12345/2018 ആണെങ്കിൽ, അതിനെ KL1520180012345 എന്ന രീതിയിൽ വേണം ഡിജിലോക്കറിൽ ടൈപ്പ് ചെയ്യാൻ. കൂടാതെ പഴയ ലൈസെൻസുകളിൽ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങൾക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂർ ജില്ലയിലെ പഴയ ലൈസെൻസ് KL082006001001 എന്ന രീതിയിൽ നൽകണം. ഇത്തരത്തിൽ ലൈസൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button