ദുബായ്: ഫെബ്രുവരി 28ന് മുൻപ് എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ് ബാങ്കുകളിൽ സമർപ്പിച്ച് രേഖകൾ മുഴുവൻ കൃത്യമാക്കണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക് അധികൃതർ. ചെയ്യാത്തവരുടെ എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും അറിയിപ്പിൽ പറയുന്നു. മുൻപ് ഇതുപോലെ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ സമയപരിധി കർക്കശമാക്കിയിരിക്കുകയാണ്. അതേസമയം എടിഎം ഇടപാട് താൽക്കാലികമായി തടയുന്ന ഉടൻ തന്നെ മറ്റ് ഇടപാടുകൾ തടയില്ലെന്നാണ് സൂചന.
Post Your Comments