അബുദാബി: പലിശ നിരക്ക് വർധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമായാണ് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
നിരക്ക് വർദ്ധന വന്നതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും ഇനി മുതൽ കൂടുതൽ പലിശ കൊടുക്കേണ്ടിവരും.
Post Your Comments