ചെന്നൈ: ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.
മഴ ശമിക്കാത്തതിനെ തുടര്‍ന്ന് ചെന്നൈയിലെ എല്ലാ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. കൂടാതെ മദ്രാസ് സര്‍വകലാശാല ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായും അധികൃതര്‍ അറിയിച്ചു.
പുതുച്ചേരിയിലും തമിഴ്നാട്ടിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും, മറ്റു ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
Post Your Comments