ശബരിമല: തിരക്കൊഴിഞ്ഞ് സന്നിധാനം. മണ്ഡലകാലത്തിന്റെ ആറാം ദിവസമായ ഇന്ന് ഇതുവരെയെത്തിയത് ഇരുപത്തയ്യായിരം തീർത്ഥാടകർ മാത്രമാണ്. അതേസമയം നിയന്ത്രണങ്ങൾ കുറച്ചതോടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ. രാത്രിയും പകയുമുള്ള നിയന്ത്രണങ്ങൾ മാറ്റി നിലയ്ക്കൽ പമ്പ എന്നിവിടങ്ങളിൽ നിന്ന് തീർത്ഥാടകരെ കയറ്റി വിടുന്നുണ്ട്.
എന്നാൽ നടപ്പന്തലിലും ഉറങ്ങാനും വാവര് സ്വാമി നടക്ക് മുന്നിൽ വിരിവയ്ക്കാനുമുള്ള നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഇന്നലെ ആകെ 25000 പേരാണെത്തിയതെങ്കിൽ ഇന്ന് വൈകിട്ടോടെ അത് മറികടന്നു. വൈകിട്ടോടെ എരുമേലിയിലും പമ്പയിലും തിരക്കിൽ നേരിയ വർധന കണ്ട് തുടങ്ങിയിട്ടുണ്ട്.
Post Your Comments