കൊട്ടാരക്കര•ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ തടഞ്ഞ കേസിലാണ് റാന്നി പോലീസ് കൊട്ടാരക്കര സബ്-ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ വത്സന് തില്ലങ്കേരി, പ്രകാശ് ബാബു, വി.വി. രാജേഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഐപിസി 120 (ബി) വകുപ്പുപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് കഴിഞ്ഞ ദിവസം ഉപാധികളോടെ പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റൊരു കേസില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്നു വാറണ്ടുള്ളതിനാല്‍ ആ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ
പുറത്തിറങ്ങാനാകൂ. ഇതിനിടെയാണ് പോലീസ് മറ്റൊരു കേസ് കൂടി ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments