പനാജി : ഗോവക്കെതിരെ തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി. ചുവപ്പ് കാർഡിൽ മുങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു ജയിച്ചു കേറിയത്. ആദ്യ പകുതിയിലെ 34ആം മിനിറ്റിൽ രാഹുല്‍ ബെക്കെയുടെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. ശേഷം രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ കളി മാറുന്നതാണ് കണ്ടത്.
എഴുപത്തിരണ്ടാം മിനിറ്റില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ ഗോവ സമനില പിടിച്ചു. പിന്നീട് തീപാറും പോരാട്ടമായിരുന്നു നടന്നത്. 77ആം മിനിറ്റിൽ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ജയം ഉറപ്പിക്കുകയായിരുന്നു. എഫ്.സി. ഗോവയുടെ ഡിഫന്‍ണ്ടര്‍ മുഹമ്മദ് അലിക്കും ബെംഗളൂരുവിന്റെ മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്ഗാഡോയ്ക്കുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
ആറ് കളികളില്‍ നിന്ന് പതിനാറു പോയിന്റ്മായി ബെംഗളൂരു രണ്ടാം സ്ഥാനത്തേത്തി. തോറ്റെങ്കിലും എട്ട് കളികളില്‍ നിന്ന് പതിനാറ് പോയിന്റോടെ എഫ്.സി. ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലര്‍ത്തി.
https://www.youtube.com/watch?v=R0Hpny5L1SY
Post Your Comments