കോഴിക്കോട്: ഇന്ന് ഹര്‍ത്താല്‍. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോടാണ് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങിയത്. അതേസമയം, മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹര്‍ത്താലും തുടങ്ങി.
വടകരയില്‍ രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുന്നത്. കടകള്‍ എല്ലാം അടച്ചുകിടക്കുന്നു. ഹോട്ടലുകള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്. എന്നാല്‍ മുക്കത്ത് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹര്‍ത്താല്‍.
Post Your Comments