ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഓസീസ് ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മറികടക്കാൻ ആയില്ല. 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ. ഓപ്പണര്‍ ശിഖര്‍ ധവാന്‍(അര്‍ദ്ധ സെഞ്ചുറി(76) ) ആണ് ഇന്ത്യക്കായി മികച്ച സ്‌കോർ നേടിയത്. രോഹിത് ശര്‍മ ( എട്ട് പന്തില്‍ നിന്ന് ഏഴ്), കെ.എല്‍. രാഹുല്‍ (12 പന്തില്‍ നിന്ന് 13), ക്യാപ്റ്റന്‍ വിരാട് കോലി (എട്ട് പന്തില്‍ നിന്ന് നാല് റണ്‍സ്), ഋഷ് പന്ത് (പതിനഞ്ച് പന്തില്‍ ഇരുപത്), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 30) കൃണാല്‍ പാണ്ഡ്യ (നാല് പന്തില്‍ രണ്ട് റണ്‍സ്) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. സാംബയും സ്റ്റോയിനിസും ഓസ്‌ട്രേലിയക്കായി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഇടക്ക് പെയ്ത മഴ മൂലം മത്സരം 17 ഓവറാക്കി കുറച്ചിരുന്നു. ഇതോടെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഡക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയ ലക്‌ഷ്യം 17 ഓവറില്‍ 174 റണ്‍സായി നിർണയിക്കുകയായിരുന്നു.
Post Your Comments