KeralaLatest News

വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകരരെ പോലെയാണ് കൈകാര്യം ചെയ്യുന്നത്; ഗവർണർക്ക് നിവേദനം നൽകി ചെന്നിത്തല

തിരുവനന്തപുരം: വ്രതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകരപ്രവര്‍ത്തകരെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കുകയും അവിടെ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് 144 പ്രഖ്യാപിക്കുന്നത്. അതു കൊണ്ട് ഭക്തജനങ്ങള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാനോ ദര്‍ശനം നടത്താനോ കഴിയാതെ വന്നിരിക്കുകയാണ്. ശബരിമലയിലെ കാര്യങ്ങള്‍ തിരുമാനിക്കേണ്ടതും, നടപ്പാക്കേണ്ടതും ഭരണഘടനാ സ്ഥാപനമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി ബോര്‍ഡിന്റെ ഭരണം സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്നും ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button