Latest NewsIndia

മനോഹര്‍ പരീക്കര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് റാലി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ വീട്ടിലേക്ക്  റാലി  നടന്നു   . പരീക്കര്‍  രാജി വയ്ക്കമെന്നാവശ്യപ്പെട്ടായിരുന്നു റാലി. ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ പരീക്കര്‍. പീപ്പിള്‍സ് മാര്‍ച്ച്‌ ഫോര്‍ റിസ്റ്റൊറേഷന്‍ ഓഫ് ഗവണ്‍മെന്‍റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നൂറു കണിക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ചില കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തെന്നാണ് വിവരം.

എന്‍സിപി, ശിവസേന അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.പരീക്കറുടെ ആരോഗ്യനില വഷളായതുമുതല്‍ സംസ്ഥാനത്തെ ഭരണം അവതാളത്തിലാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ആയതിനാല്‍ പരീക്കര്‍ ഉടന്‍ മുഖ്യമന്ത്രി ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button