കൊച്ചി: യുവമോർച്ച വേദിയിൽ ശ്രീധരൻപിള്ള നടത്തിയ വിവാദ പ്രസംഗത്തിൽ ഉള്ള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 29 ലേക്ക് മാറ്റി. ഹൈക്കോടതിയാണ് ഹർജി കേൾക്കുന്നത് മാറ്റി വച്ചത്. യുവമോർച്ച വേദിയിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ സംസാരിച്ചു എന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷനെതിരായ കേസ്.
ശബരിമല വിഷയത്തിൽ ബിജെപി അജണ്ടയിൽ എല്ലാവരും വീണു എന്ന് നട അടയ്ക്കുന്നതിന് മുൻപ് തന്നെ വിളിച്ചു ചോദിച്ചു പൂർണ പിന്തുണ താൻ നൽകി എന്നിങ്ങനെ ഉള്ള വിവാദ പരാമർശങ്ങൾ ആണ് പ്രസംഗത്തിൽ ശ്രീധരൻപിള്ള നടത്തിയത്.
ഇതിനെ തുടർന്നാണ് പിള്ളയ്ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കസബ പോലീസ് സ്റ്റേഷനിൽ പരാതി എത്തിയത്. പരാതി പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇത് റദ്ദാക്കാൻ ആണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
Post Your Comments