ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ അഭിഷേഖ് മനു സിങ്‌വി കോടതിയെ അറിയിച്ചു. കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.
Read Also: ‘ഞങ്ങള്‍ ഓസ്‌കര്‍ നേടിയാല്‍ അത് അത്ഭുതമാകും’: ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്
സുപ്രീം കോടതിയില്‍ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് എതിരെ ഇഡി മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. ഇഡിയുടെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ താന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.
Post Your Comments