തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായ നീക്കങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായും,ജാതിപറഞ്ഞും അപമാനിക്കാൻ ശ്രമിക്കുന്നു.വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുക ദുസ്സഹം. സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ടു അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. ജുഡീഷ്യറിയിൽ നിന്ന് നിരന്തരം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ ആക്രമങ്ങൾ ചൂണ്ടി കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായി അസോസിയേഷൻ നൽകിയ കത്തിൽ പറയുന്നു.
Post Your Comments