മസ്ക്കറ്റ്•ഒരു മാസത്തിനിടെ 361 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായതായി ഒമാന്‍ മനുഷ്യവിഭവ മന്ത്രാലയം.
242 വാണിജ്യ തൊഴിലാളികള്‍ 50 കാര്‍ഷിക തൊഴിലാളികള്‍ 60 വീട്ടുജോലിക്കാര്‍ എന്നിവര്‍ അറസ്റ്റിലയവരില്‍ ഉള്‍പ്പെടുന്നതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റിലായവരില്‍ 232 പേര് ഒളിവില്‍ കഴിയുന്നവരാണ്, 105 പേര് തൊഴിലില്‍ നിന്നും പിരിച്ചുവിടപ്പെട്ടവരും 18 പേര് ഔദ്യോഗിക രേഖകള്‍ ഇല്ലാതെ കഴിയുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതേമാസം, 548 നിയമവിരുദ്ധ താമസക്കാരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments