KeralaLatest News

യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; പ്രതിഷേധവുമായി നേതാക്കള്‍

നിലയ്ക്കല്‍: യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നേതാക്കള്‍. പമ്പയിലേക്ക് എല്ലാവരെയും കടത്തി വിടണമെന്ന് യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. മുഴുവന്‍ പ്രവര്‍ത്തകരെയും സന്നിധാനത്തേക്ക് കടത്തിവിടണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സന്നിധാനത്തേക്ക് പോകുമെന്നും ആവശ്യമെങ്കില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയിലേക്ക് പുറപ്പെടും മുമ്പ് നേതാക്കള്‍ അറിയിച്ചിരുന്നു.

പ്രതിപക്ഷനേതാവിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ ചെന്നിത്തല വെല്ലുവിളിച്ചു.നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം അസാധ്യമാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. തീര്‍ഥാടകര്‍ ശബരിമലയിലേക്ക് വരാന്‍ ഭയപ്പെടുന്നു. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button