UAELatest News

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ്

അബുദാബി: അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അബുദാബിയിൽ ഊബര്‍ ടാക്സി സര്‍വ്വീസ് വീണ്ടും ആരംഭിക്കുന്നത്.  സാധാരണ ടാക്സികളിലെ അതേ നിരക്കുകള്‍ തന്നെയായിരിക്കും ഊബറിലും ഈടാക്കുന്നത്. ദുബായ് ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിന് രൂപം നല്‍കി.

കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും വെയിറ്റിങ് ചാര്‍ജ്. രാത്രിയിലും പൊതു അവധി ദിവസങ്ങളിലും നിരക്കുകളില്‍ മാറ്റമുണ്ടാകും. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button