അടിമുടി മാറ്റത്തോടെ 2019 മോഡൽ അപാച്ചെയെ നിരത്തിലെത്തിച്ച് ടിവിഎസ്. ഇന്ത്യയില്‍ മുപ്പതുലക്ഷം ടിവിഎസ് അപാച്ചെകള്‍ പുറത്തിറങ്ങിയ ആഘോഷം മുന്‍നിര്‍ത്തിയാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. പുറംമോടിയിലാണ് പ്രധാനമാറ്റങ്ങൾ കമ്പനി വരുത്തിയത്. റേസ് ഗ്രാഫിക്‌സ്, ഫ്രെയിം സ്ലൈഡറുള്ള ക്രാഷ് ഗാര്‍ഡ്, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന സവിശേഷതകൾ. എഞ്ചിനിൽ മാറ്റം വരുത്തിയിട്ടില്ല.
177.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 16 bhp കരുത്തും 15.5 Nm torque ഉം സൃഷ്‌ടിക്കുന്നു. അ ഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷനും, ഇരു ചക്രങ്ങളിലുള്ള ഡിസ്ക് ബ്രേക്ക് സുരക്ഷയും കൈകാര്യം ചെയ്യുന്നു. ഇരട്ട ചാനല്‍ എബിഎസ് ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ബൈക്കില്‍ സ്വന്തമാക്കാം. കൂടാതെ ഇന്ത്യയില്‍ ഇരട്ട ചാനല്‍ എബിഎസ് ലഭിച്ച ആദ്യ ബൈക്കുകളില്‍ ഒന്നാണ് അപാച്ചെ 180.
RTR 160 -യ്ക്കും RTR 200 -നും ഇടയിലുള്ള ഈ ബൈക്കിന്റെ പ്രാഥമിക പതിപ്പിന് 84,578 രൂപയും, എബിഎസ് പതിപ്പിന് 95,392 രൂപയുമാണ് വില. പേള്‍ വൈറ്റ്, ഗ്ലോസ്സ് ബ്ലാക്ക്, ടി ഗ്രെയ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ് നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്.
Post Your Comments