CricketLatest News

പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടം ; ബിസിസിഐയ്ക്ക് അനുകൂല വിധി

2014ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ തീരുമാനിച്ചിരുന്നു

ദുബായ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടത്തിൽ വിജയം കരസ്ഥമാക്കി ബിസിസിഐ . ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നും ഇതിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന പാക് ബോര്‍ഡിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഐസിസി തര്‍ക്കപരിഹാര സമിതി അപ്പീല്‍ തള്ളി.

ഇരു ബോര്‍ഡുകളം തമ്മില്‍ 2014ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ തീരുമാനിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ നടക്കാതെ വന്നതോടെയാണ് 014ലും 2015ലും നടക്കേണ്ടിയിരുന്ന പരമ്പരകളുടെ നഷ്ടപരിഹാരത്തുക ഇനത്തില്‍ 63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പാക് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button