Latest NewsKerala

പൂജാരിമാരുടെ അടിവസ്ത്രം: ഒടുവില്‍ മന്ത്രി ജി.സുധാകരന് തിരിച്ചറിവ്

ആലപ്പുഴ•പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച്‌ താന്‍ നടത്തിയ പരാമര്‍ശം തെറ്റായി പോയെന്നും അതിനാല്‍ പിന്‍വലിക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍. പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച്‌ താന്‍ പറഞ്ഞ കടുത്ത വാചകം അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലാക്കിക്കുന്നു. അതിനാല്‍ പ്രയോഗം പിന്‍വലിക്കുയാണ്. അങ്ങനെ പറഞ്ഞതില്‍ ഖേദിക്കുന്നതായും ജി.സുധാകരന്‍ വ്യക്തമാക്കി.

അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെ. കല്യാണമണ്ഡപത്തിലും സദസ്സിലും എല്ലാവരും നല്ല വേഷത്തിലെത്തുമ്പോള്‍ അടിവസ്ത്രമിടാതെയാണ് പൂജാരി എത്തുക. ഇതൊന്നും ആചാരമല്ല. മര്യാദകേടാണെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

ശബരിമലയെ കുറിച്ച്‌ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നവോത്ഥാനത്തിന്റെ ഭാഗത്തുനിന്ന് സംസാരിച്ചപ്പോള്‍ വസ്ത്രധാരണത്തെകുറിച്ച്‌ പറയേണ്ടിവന്നു. തന്ത്രിയുടെ കുടുംബവുമായും പന്തളം രാജകുടുംബവുമായി നല്ല ബന്ധമാണെന്നും ശശികുമാരവര്‍മ്മ എസ്‌.എഫ്‌.ഐ ജില്ലാകമ്മറ്റിയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല. മറിച്ചു ചെയ്യുന്നവര്‍ വലിയ തരത്തില്‍ അനുഭവിക്കുമെന്നു തന്റെ മനസാക്ഷി പറയുന്നു. ശബരിമലയെ ഇത്തരത്തിലാക്കുന്നവര്‍ക്ക് ഒരു വോട്ടും കിട്ടുമെന്നു കരുതേണ്ട. ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബി.ജെ.പി അവിടെ പയറ്റുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button