മലപ്പുറം: അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് സ്വന്തം പിതാവില്‍നിന്നു വധഭീഷണി. പിതാവ് അബ്ദുല്‍ ലത്തീഫില്‍നിന്നാണ് ഏറ്റവുമൊടുവില്‍ വധഭീഷണി വന്നതെന്ന് നസ്ല പറയുന്നു. പ്രവാസിയായ അബ്ദുല്‍ ലത്തീഫ് ഈ പ്രശ്‌നം മൂലം ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്യമതസ്ഥനായ വിവേകിനെ വിവാഹം ചെയ്തുവെന്ന കാരണത്താലാണ് വേങ്ങര ഊരകം സ്വദേശിയായ നസ്ലയെ സ്വന്തം വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയിരുന്നു.
തങ്ങളെ കൊല്ലാന്‍ വീട്ടുകാര്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സംശയിക്കുന്നതായി വേങ്ങര ഊരകം സ്വദേശി നസ്‌ല പറഞ്ഞു. വിവേകിന്റെ അച്ഛന്റെ ഫോണിലേയ്ക്കാണു ഭീഷണി സന്ദേശം എത്തിയത്. ദമ്പതികളെയും വിവേകിന്റെ അച്ഛനെയും കൊല്ലേണ്ടതു തന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് സന്ദേശത്തില്‍ പറയുന്നു. നാട്ടിലെത്തിയാല്‍ സമയം കളയില്ല. കൊല്ലാന്‍ തയാറായാണു വരുന്നത്. നേരിട്ടു മുട്ടാന്‍ തയാറായിക്കോ എന്നും സന്ദേശത്തിലുണ്ട്.
അമ്പതിനായിരം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു എന്നാണു മനസ്സിലാക്കുന്നത്. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുടെയും അമ്മാവന്റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. പക്ഷേ ഇതു മാതാപിതാക്കളുടെ താല്‍പര്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഗൂഢതാല്‍പര്യങ്ങളുള്ള ചിലര്‍ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കുകയാണെന്നും നസ്ല പറയുന്നു.
ജൂലൈ 22നാണ് 24കാരനായ വിവേകും 19കാരിയായ നസ്ലയും വിവാഹിതരാകുന്നത്. ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മുതല്‍ നസ്ലയുടെ വീട്ടുകാരില്‍ നിന്നും ഇവര്‍ ഭീഷണി ഉണ്ടായിരുന്നു. കോളേജിന് മുമ്പില്‍ നിന്നും രാമനാട്ടുകര ഭവന്‍സ് കോളേജിന് മുമ്പില്‍ നസ്ലയെ ഇറക്കിവിട്ട് വിവേക് പോയതിന് പിന്നാലെയാണ് ഒരു സംഘം ആളുകളെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ബന്ധം അംഗീകരിക്കുകയും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യണമെങ്കില്‍ വിവേക് മതം മാറണമെന്ന നിലപാടിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നസ്ലയും വിവേകും തയാറല്ല. വീട്ടുകാര്‍ക്കും ഭീഷണി വിവേകിന്റെ വീട്ടുകാര്‍ക്കും നസ്ലയുടെ കുടുംബത്തിന്റെ ഭീഷണിയുണ്ടായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്ന് വിവേകിന് ബാങ്കിലെ ജോലി രാജി വയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് മറ്റൊരിടത്ത് ജോലിക്ക് കയറിയെങ്കിലും ഇവിടെയും ഭീഷണിയുമായി ബന്ധുക്കള്‍ എത്തുകയായിരുന്നു. സമ്മര്‍ദം എത്ര കടുപ്പിച്ചാലും മതം മാറാന്‍ ഒരുക്കമല്ലെന്നാണ് നസ്‌ലയും ഭര്‍ത്താവ് വിവേകും സ്വീകരിച്ചിരിക്കുന്ന നിലപാട്.
Post Your Comments