ശബരിമല: ഭക്തര്‍ക്കൊപ്പമെന്നും ആചാരങ്ങള്‍ക്കൊപ്പമെന്നും വീണ്ടും തെയളിയിച്ച് ബിജെപി. ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് രാവിലെ 10 മണിയോടെ നിലക്കലിലെത്തും. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാര്‍ പത്തനംതിട്ട ജില്ല പ്രസിഡന്റ് അശോകന്‍ കുളനട എന്നിവരും എംപിമാരോടൊപ്പം ഉണ്ടാകും.
നിലയ്ക്കലില്‍ എത്തിയ ഇവര്‍ പിന്നീട് സന്നിധാനത്ത് ദര്‍ശനം നടത്തും. അതേസമയം മനുഷ്യാവകാശ കമ്മീഷനും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ലഭ്യമല്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ശബരിമലയിലെത്തുന്നത്.
Leave a Comment