Latest NewsKerala

ചർച്ചയ്‌ക്കെത്തിയ ബിജെപി നേതാക്കള്‍ മന്ത്രിയുമായി വാക്കുതർക്കത്തിൽ ; പോലീസ് നടപടിയെടുത്തു

കാസർഗോഡ് : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്താനെത്തിയ ബിജെപി നേതാക്കൾ മന്ത്രിയുമായി വാക്കുതർക്കത്തിൽ. ഇതേതുടര്‍ന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് അടക്കമുള്ള ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഹോസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് മാറ്റി.

ശബരിമല സ്ത്രീ പ്രവേശന വിഷയം മന്ത്രിയുമായി ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ തന്നെയാണ് രാവിലെ പോലീസ് ഉദ്യോഗസ്ഥരെ കണ്ടത്. തുടർന്ന് മൂന്ന് ബിജെപി നേതാക്കളെ കാണാനും ചർച്ച നടത്താനും മന്ത്രി അവസരം നൽകുകയായിരുന്നു. ആദ്യം നല്ല നിലയില്‍ തുടങ്ങിയ സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നീങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button