KasargodKeralaNattuvarthaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 100 കോടി രൂപയുണ്ടെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ

കാസർഗോഡ്: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് കരുവന്നൂരിൽ നടന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അണ്ടർ വാല്യുവേഷൻ നടത്തി വായ്പ കൊടുത്തതാണ് കരുവന്നൂരിലെ പ്രശ്നം എന്നും ഇത്തരത്തിൽ നൽകിയ വായ്പയിൽ 60 കോടി രൂപയുടെ തിരിച്ചടവ് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കരുവന്നൂർ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകർക്ക് നൽകി. 100 കോടി രൂപയുണ്ടെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. ഇതിനായി സർക്കാർ ഇടപെടുന്ന വേളയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത്. ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതാണ് പ്രശ്നം വഷളാക്കിയത്. ബാങ്കിൽ നിന്ന് കള്ളവായ്പയെടുത്ത ഒരുത്തന്റെ വാക്ക് കേട്ടാണ് എസി മൊയ്തീനെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം വായ്പ നൽകാൻ ശുപാർശ ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ അദ്ദേഹം ശുപാർശ ചെയ്തിട്ടില്ല,’ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button