Latest NewsKeralaNews

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം: ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 2023-24 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: എന്താണ് എച്ച്.ഡി.എഫ്.സിയുടെ ലൈഫ് സമ്പൂർണ ജീവൻ പദ്ധതി? നിങ്ങളുടെ സമ്പത്ത് വളർത്താൻ ചെയ്യേണ്ടത്

കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയത് അമ്പത് ലക്ഷം തീർത്ഥാടകരാണ്. ഇത്തവണ ഇതിലും വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വകുപ്പുകളും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. മണ്ഡലകാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളും നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ട്. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വകുപ്പുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.

Read Also: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു: അറിയിപ്പുമായി ഗതാഗത മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button