Latest NewsKerala

VIDEO: ഗുലാക് ക്യാമ്പിലെ തൊഴിലാളികളല്ലാ അയ്യപ്പ ഭക്തര്‍; പിണറായിക്കെതിരെ അമിത്ഷാ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. റഷ്യയിലെ ഗുലാക് ക്യാമ്പുകളിലെ തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമര്‍ശം.

ശബരിമല വിഷയം പോലെയുള്ള പ്രശ്നം പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണ്. ചെറിയ പെണ്‍കുട്ടികളോടും അമ്മമാരോടും വയോധികരോടും കേരള പോലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായാണ്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

https://youtu.be/StnaRLGCKWs

shortlink

Related Articles

Post Your Comments

Related Articles


Back to top button