പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല ശബരിമലയിൽ ദർശനം നടത്താൻ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. കെഎസ്ആർടിസി ബസിലാണ് ശശികലയും കുടുബാങ്ങളും എത്തിയത്. പേരകുട്ടിക്ക് ചോറുകൊടുക്കാനാണ് ശബരിമലയിലെത്തിയത്. നിലയ്ക്കലിൽ വെച്ച് എസ്പി യതീശ് ചന്ദ്ര ബസിലെത്തി ശശികലയ്ക്ക് നിർദേശങ്ങൾ നൽകി.
മൂന്ന് ഉപാധികളാണ് പോലീസ് മുമ്പോട്ട് വെച്ചത്. സന്നിധാനത്ത് അധിക സമയം നിൽക്കരുത്, മാധ്യമങ്ങളോട് പ്രകോപനമായ രീതിയിൽ സംസാരിക്കരുത് , നാമജപ പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് അവ. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കാനല്ലെന്നും പ്രാർത്ഥിക്കാനും കുട്ടിയുടെ ചോറൂണ് നടത്താനുമാണ് മലയിൽ എത്തിയതെന്നും ശശികല എസ്പിയെ അറിയിച്ചു.
അതേസമയം ബസിനുള്ളിൽ എസ്പിയുടെ നിർദേശങ്ങളെ ചോദ്യം ചെയ്ത രണ്ടുപേർക്ക് പോലീസ് താകീത് നൽകി. മൂത്തമകന്റെ കുട്ടിയുടെ കന്നിക്കെട്ടും ഇളയമകന്റെ കുട്ടിയുടെ ചോറൂണുമാണ് നടത്തുന്നതെന്ന് ശശികല പറഞ്ഞു. പാർട്ടികാര്യങ്ങൾ ഇപ്പോൾ സംസാരിക്കില്ലെന്നും ദർശനത്തിന് ശേഷം പറയുമെന്നും ശശികല വ്യക്തമാക്കി.
Post Your Comments