കൊച്ചി: നിരോധനാജ്ഞ പിൻവലിക്കണമെന്ന് ഹര്‍ജി. ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിയിൽ പറയുന്നു. നവംബര്‍ 22 വരെയാണ് നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ നിലനില്‍ക്കുക. ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Post Your Comments