Latest NewsKerala

ആത്മഹത്യാ ഭീഷണി മുഴക്കി ടെറസിൽ കയറിയ യുവാവിനെ പിടികൂടിയത് ‘വലവിരിച്ച്’

നെല്ലിക്കുന്ന്: കത്തിയും ഇരുമ്പു ഗോവണിയും വീശി ടെറസിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ‘വലവിരിച്ച്’ പിടികൂടി. അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെയാണ് ഇരുവശത്തെയും വീടുകൾ വഴി സുരക്ഷാ സന്നാഹങ്ങൾ ഒരുക്കി സേനാംഗങ്ങൾ വളഞ്ഞത്. ഇയാളുടെ ആക്രമണത്തിൽ പരുക്കേറ്റ പൂതക്കുഴി വീട്ടിൽ വിൽസനെ(53) ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വശങ്ങളിൽനിന്നു കയറിട്ടുമുറുക്കിയെങ്കിലും ഇയാൾ കുതറിമാറി. പിടികൂടുമെന്ന് ഉറപ്പായതോടെ അഗ്നിരക്ഷാ സേന വലവിരിച്ച സൺ ഷെയ്ഡിലേക്ക് ഇയാൾ ഇറങ്ങിക്കിടന്നു. അബോധാവസ്ഥയിലായ യുവാവിനെ കൈകൾ പുറകിലേക്കു ചേർത്തുകെട്ടി തുണിയിൽ പൊതിഞ്ഞ് മറ്റൊരു വീടിന്റെ ടെറസു വഴിയാണ് പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button