തൃശൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ജീവനക്കാര്‍ക്കായുളള 11 -ാം ശമ്പളക്കമീഷനെ നിയമിക്കുന്നതിനുളള തീരുമനങ്ങള്‍ ഉടന്‍ കെെക്കൊളളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ 44-ാം സംസ്ഥാന സമ്മേളനം ജവഹർലാൽ കണ്വൻഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യവേയാണ് ചെന്നിത്തല ഈ കാര്യം ചൂണ്ടിക്കാട്ടിയത്.
സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷനും മറ്റ് മൂന്നു മിഷനുകളും സ്തംഭിച്ചു. ആരോഗ്യ, ഹൗസിംഗ് ഇൻഷ്വറൻസ് പദ്ധതികളില്ല.പദ്ധതി ചെലവു സംബന്ധിച്ചു മന്ത്രിമാർ റിവ്യൂ മീറ്റിംഗ് നടത്തുന്നില്ല. വെള്ളപ്പൊക്കത്തിനുശേഷം ബുദ്ധിശൂന്യ നിലപാടാണു മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. സിവിൽ സർവീസ് പൂർണമായും രാഷ്ട്രീയ ഇടപെടലുകളാൽ തകർന്നു. ഉപദേശകരാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ്, സർക്കാരിന്റെ പൊള്ളത്തരം തുറന്ന് കാട്ടുമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments