Latest NewsKerala

സന്നിധാനത്തെ അറസ്റ്റ് : ഐജി വിജയ സാഖറെയ്ക്കും സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ക്കും ഡിജിപിയുടെ നോട്ടിസ്

ശബരിമല: സന്നിധാനത്ത് ഞായറാഴ്ച രാത്രിയില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഐജിയും സ്‌പെഷ്യല്‍ ഓഫീസറും സ്ഥലത്ത് എത്താത്തതില്‍ ചോദ്യം ചെയ്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഭക്തരുടെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് ഐജി വിജയ സാഖറെ, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡിജിപിയുടെ നോട്ടിസ്. രാത്രിയിലെ ബലപ്രയോഗത്തിന്റെ കാരണമെന്താണെന്ന് പ്രതീഷ് ചന്ദ്രനോടും ഇത്രയും സംഘര്‍ഷഭരിതമായിട്ടും എന്തുകൊണ്ട് സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് ഐജി വിജയ് സാഖറെയോടും ചോദിച്ചു.

അതിനിടെ മരക്കൂട്ടത്തെ പൊലീസ് സ്പെഷല്‍ ഓഫിസര്‍ കന്റോണ്‍മെന്റ് എസിപി സുദര്‍ശനെയും അവിടെനിന്നു മാറ്റി. പകരം എങ്ങോട്ടെന്ന് അറിയിച്ചിട്ടില്ല. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് പരിശോധിക്കാതെ കടത്തിവിട്ടു എന്നതാണ് സുദര്‍ശനെതിരെയുള്ള ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button