ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ വ്യാഴാഴ്ച്ച വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: ബഡ്ജറ്റ് റേഞ്ചിൽ വീണ്ടും പുതിയൊരു ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ്, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ
നോട്ടീസിന്റെ അടിസ്ഥാനത്തിൽ കെജ്രിവാൾ വ്യാഴാഴ്ച വിശദീകരണം നൽകണം. നേരത്തെ, ആം ആദ്മി പാർട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ബിജെപി പരാതി നൽകിയിരുന്നു. അദാനിയേയും മോദിയെയും ചേർത്തുള്ള പോസ്റ്റിനെതിരെയായിരുന്നു പരാതി നൽകിയത്.
Read Also: ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി: രണ്ടുപേര്‍ക്ക് പരിക്ക്
Post Your Comments