തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.യുഡിഎഫ് ഏകോപന സമിതിയാണ് തീരുമാനമെടുത്തത്. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടുന്ന സംഘം ചൊവ്വാഴ്ച്ച സന്നിധാനത്തെത്തും.
ശബരിമലയിൽ പുറപ്പെടുവിച്ചിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കിൽ ലംഘിക്കാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍എസ്എസിനെയും ബിജെപിയെയും മഹത്വവത്കരിച്ച് അവര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
Post Your Comments