KeralaLatest News

ശബരിമല കത്തിക്കയറുമ്പോള്‍ മുന്‍വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്: ഈ നാടിനെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് -വൈറലായ വീഡിയോ കാണാം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ മുന്‍വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എതൊരു നല്ല ഭരണാധികാരിയും ആഗ്രഹിക്കുന്നത് തന്റെ ഭരണകാലത്ത് നാട്ടില്‍ സമാധാനവും സന്തുഷ്ടിയും അഭിവൃദ്ധിയും ഉണ്ടാകണമെന്നാണ്. എന്നാല്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെ ഒന്ന് ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാനെന്ന് പ്രമീള ദേവി പറയുന്നു.

വിധി വന്നതിന് ശേഷമെങ്കിലും സാവകാശം കിട്ടണമെന്ന പെറ്റിഷന്‍ കൊടുത്തുകൊണ്ട് അല്‍പകാലമെങ്കിലും കലാപമുണ്ടാകുന്നത് ഒഴിവാക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ലേയെന്നും അവര്‍ ചോദിക്കുന്നു. മുഖ്യമന്ത്രീ അങ്ങ് ആരോടാണീ യുദ്ധപ്രഖ്യാപനം നടത്തുന്നതെന്നും അവര്‍ വേദനയോടെ ചോദിക്കുന്നു.

വീഡിയോ കാണാം.

https://www.youtube.com/watch?v=sloLhXUqfWI&feature=youtu.be

shortlink

Related Articles

Post Your Comments

Related Articles


Back to top button