Latest NewsIndia

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ; കോടികളുടെ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ

ഹൈദരാബാദ്: കോടികളുടെ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ.
മുപ്പതുകോടി രൂപയുടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ ഒമ്പതുപേരിൽ പലരും ഐ.ഐ.ടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. യുവാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹൈദരാബാദ് പോലീസ് പുറത്തുവിട്ടില്ല.

മണിചെയിന്‍ മാതൃകയിലായിരുന്നു ഇവർ പല സാധങ്ങളും വിൽപന നടത്തിയിരുന്നത്. ശരീരഭാരം വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധമായ ഉത്പന്നങ്ങളാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്  വഴി ഇവർ വിറ്റഴിച്ചത്. കൂടുതൽ ആളുകളെ ചേർക്കുന്നവർക്ക് കമ്മീഷനും ഇവർ നൽകിയിരുന്നു.

നിരന്തരമായ പരാതികളെത്തുടർന്നാണ് ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.
കമ്പനി സി.ഇ.ഒ, രണ്ട് ഡയറക്ടര്‍മാര്‍ എന്നിവരടക്കമുള്ള ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഏകദേശം നാല്‍പ്പത് കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button