ബ്രിസ്ബെയ്ൻ: വിദേശ പര്യടനങ്ങളിൽ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നും ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ചോദിച്ച് മുഖ്യ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ‘തെറ്റുകളിൽനിന്ന് പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിദേശത്ത് മറ്റു ടീമുകളുടെ റെക്കോർഡ് പരിശോധിച്ചാലും ആരുടെയും പ്രകടനം അത്ര മെച്ചമല്ല എന്നു കാണാ’മെന്നായിരുന്നു രവി ശാസ്ത്രി വ്യക്തമാക്കിയത്.
1990കളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഓസ്ട്രേലിയൻ ടീം ഭേദപ്പെട്ട ചില പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും ചില സമയത്ത് വിദേശത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇവർ രണ്ടുമല്ലാതെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്ത് മികച്ച റെക്കോർഡുള്ള ടീമിനെ കാണിക്കാമോ? എന്നിട്ടും ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്താണർത്ഥമെന്നും രവി ശാസ്ത്രി ചോദിക്കുകയുണ്ടായി.
Post Your Comments