Latest NewsUAE

വിദേശിയെ വിവാഹം ചെയ്ത യുവതിയ്ക്ക് നഷ്ടമായത് സ്വന്തം മക്കളുടെ സംരക്ഷണാവകാശം

അബുദാബി: വിവാഹമോചനത്തിന് ശേഷം വിദേശിയായ യുവാവിനെ വിവാഹം ചെയ്‌ത യുവതിക്ക് തന്റെ നാല് മക്കളുടെ സംരക്ഷണാവകാശം നിഷേധിച്ചുകൊണ്ട് കോടതി ഉത്തരവ്. കുട്ടികളുടെ അവകാശം ഇനി മുതൽ പിതാവിനായിരിക്കും. കൂടാതെ മുൻ ഭാര്യയ്ക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരം ഇനി നൽകേണ്ടതില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യുവതി വിദേശരാജ്യത്ത് നിന്നുള്ള ആളെ വിവാഹം ചെയ്‌തതുകൊണ്ട് മക്കൾ തങ്ങളുടെ സംസ്‌കാരവും ,മറ്റും മറന്നുപോകാൻ സാധ്യതയുണ്ടെന്നായിരുന്നു പിതാവ് നൽകിയ പരാതി. കൂടാതെ അമ്മയുടെ കുറവ് ഇല്ലാതെ തന്നെ തന്റെ മക്കളെ വളർത്താൻ തനിക്ക് കഴിയുമെന്നും പരാതിയിൽ പിതാവ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button