നോയിഡ: യുവതിയുടെ മൊബൈൽ നമ്പർ പോണ്‍ സൈറ്റുകളിലിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയുമായി അകന്നുകഴിയുന്ന ഇയാള്‍ ഭാര്യയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായും പരാതിയുണ്ട്. 2011ല്‍ വിവാഹം കഴിഞ്ഞ ഇവര്‍ 2017 വരെ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തോളമായി ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഈ കാലയളവില്‍ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുനല്‍കിയെന്നും തന്റെ ഫോണ്‍ നമ്ബര്‍ പോണ്‍ സൈറ്റുകളില്‍ നല്‍കിയെന്നുമാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് മൊബൈല്‍ ഫോണ്‍ കൈവശം വച്ച് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയക്കാന്‍ ഒരു നമ്ബര്‍ വേറെ തന്നെ ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
Post Your Comments