പമ്പ : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരേയും ശബരിമലയിലെത്തിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. സന്നിധാനത്തേക്ക് പുറപ്പെട്ട കെപി ശശികലയേയും കെ സുരേന്ദ്രനേയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്‍റെ ശബരിമല ദര്‍ശനം.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാനാണ് പോലീസ് തീരുമാനം എന്നാണ് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കൂടാതെ ഇത്തരത്തിലുളള നീക്കം നടത്തുന്നവരെ കണ്ടെത്തുന്നതിനായി രഹസ്യന്വേഷണ വിഭാഗത്തിനേയും ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശബരിമലയില്‍ നിലവില്‍ സമാധാന അന്തരീക്ഷമാണെങ്കിലും കൂടുതല്‍ നേതാക്കള്‍ എത്തിയാല്‍ സ്ഥിതി മാറുമെന്നതിനാലാണ് പോലീസ് ഇത്തരത്തിലുളള മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നത്.
Post Your Comments