തിരുവല്ല: തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ തിരുവല്ല സബ് കലക്ടര്‍ ബിനെയ് ഗോയല്‍ മുമ്പാകെഹാജരാക്കി ജാമ്യം ലഭിച്ച ശേഷമാണ് ശശികല ഈ കാര്യം വ്യക്തമാക്കിയത്. മരക്കൂട്ടത്ത് വച്ച് തന്നെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. ചട്ടപ്രകാരമല്ല നടപടികള്‍ നടന്നത്. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ആരോഗ്യമുണ്ടെങ്കില്‍ വീണ്ടും ഇരുമുടി കെട്ടുമായി മല കയറും. സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുമതിയുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ട് ആള്‍ ജാമ്യവും 25000 രൂപകെട്ടിവച്ചശേഷമാണ് കെ.പി.ശശികലയ്ക്ക് ജാമ്യം ലഭിച്ചത്.
ഇന്നലെ വൈകിട്ട് 7.30 തോടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവര്‍ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Post Your Comments