Latest NewsTechnology

യുഎഇയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

ദുബായ് : യുഎഇയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാ(യുഎഇ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി). ആപ് ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന അപകടം ഇൻസ്റ്റഗ്രാം കണ്ടെത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വെബ് ബ്രൗസറിൽനിന്നു ഡേറ്റാ ടൂൾ ഡൗൺലോഡ് ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പാസ്‌വേഡ് യുആർഎല്ലിൽ ദൃശ്യമാകും. അതിനാൽ അടിയന്തരമായി പാസ്‌വേഡ് മാറ്റാനാണ് ഇൻസ്റ്റഗ്രാം അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ടു സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button