KeralaLatest News

സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ശരീരത്തിൽ ചുവപ്പ് പെയിന്റടിച്ചു

തലശ്ശേരി: സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ശരീരത്തിൽ ചുവപ്പ് പെയിന്റടിച്ചുവെന്ന് പരാതി. തലശ്ശേരി എരഞ്ഞോളിപ്പാലത്താണ് സംഭവം. എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മയാണ് രജിത.

സിപിഎം പ്രവര്‍ത്തകര്‍ ബലമായി ശരീരത്തിൽ പെയിന്റടിക്കുകയായിരുന്നുവെന്ന് രജിത പറഞ്ഞു. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. രജിതയുടെ പരാതിൽ സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button