ലോസ് ആഞ്ചലസ്: കാട്ടുതീ പടര്‍ന്ന് പിടിച്ച് കാലിഫോര്‍ണിയയില്‍ 76 പേര്‍ മരിച്ചു. കാട്ടുതീ ഭയാനകമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് തെക്കന്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇതില്‍ വടക്കന്‍ മേഖലയിലാണ് കൂടുതല്‍ കാട്ടു തീ ശക്തമായത്. പാരഡൈസ് നഗരം അടക്കം 1,42,000 ഏക്കര്‍ ഭൂമിയില്‍ തീ ആളിപ്പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷാ പ്രവര്‍ത്തകര്‍ക്ക് പടര്‍ന്ന് പിടിച്ച കാട്ടുതീയുടെ 50 ശതമാനം മാത്രമേ ശമിപ്പിക്കാന്‍ കഴിഞ്ഞുളളു. തീ പടര്‍ന്ന പ്രദേശം പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു. കാലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്നാണ് ട്രംപിന്‍റെ വിമര്‍ശനം . അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments