പത്തനംതിട്ട : ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ പോലീസ് നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നാവിശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയേയും ഡിജിപിയെയും കാണും. സന്നിധാനത്ത് പോലീസ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പലതും ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു.
ആചാരപരമായ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ദേവസ്വം ബോര്‍ഡ് തയ്യാറാല്ലെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. നെയ്യപ്പഭിഷേകം നടത്തേണ്ട ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാം. അപ്പം, അരവണ കൗണ്ടറുകള്‍ പത്ത് മണിക്ക് അടയ്ക്കില്ല. സന്നിധാനത്തെ കടകളും രാത്രി അടച്ചിടില്ലെന്ന് പത്മകുമാര്‍ അറിയിച്ചു.
Post Your Comments