തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിനും ഡീസലിനും 20 പൈസ വീതം കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. നികുതി ഘടനയുടെ മാറ്റം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നുണ്ട്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.24 രൂപയും ഡീസലിന് 76.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 78.84 രൂപയായി. ഡീസലിന് 75.47 രൂപയും. കോഴിക്കോട്ട് പെട്രോള്‍ വില 79.19 രൂപയും ഡീസലിന് 75.82 രൂപയുമായി.
Post Your Comments