തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെ മതപരമായ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാം. കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള ഒഴിവുകള്‍ നികത്തുവാൻ പ്രഖ്യാപിച്ച നിയമസഭയിലെ ഹിന്ദു അംഗങ്ങളുടെ വോട്ടര്‍ പട്ടികയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
സംസ്ഥാന നിയമസഭയിലെ 76 ഹിന്ദു അംഗങ്ങളുടെ പട്ടികയിൽ വോട്ടര്‍മാരുടെ പേരിനൊപ്പമുള്ള അഭിപ്രായം രേഖപ്പെടുത്തുന്ന കോളത്തിലാണു വി.ടി. ബൽറാം ഏതെങ്കിലും പ്രത്യേക മത വിഭാഗക്കാര്‍ക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തയാറാക്കുന്ന വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പിലാണ് മതപരമായ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു കത്തു നല്‍കിയതെതെന്ന വിവരമാണ് ബല്‍റാമിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. അന്നു പാര്‍ട്ടി വിപ്പ് നല്‍കിയതിനാല്‍ വോട്ട് ചെയ്യേണ്ടി വന്നെന്നും ഇപ്പോള്‍ അദ്ദേഹം കേരളത്തിനു പുറത്തായതിനാല്‍ ഇക്കാര്യത്തില്‍ പിന്നീട് അഭിപ്രായം പറയുമെന്നും വി.ടി. ബല്‍റാമിന്റെ ഓഫിസ് വ്യക്തമാക്കി.
Post Your Comments