Latest NewsKerala

തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി പോകും

കൊച്ചി : ശബരിമല ദർശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി മടങ്ങി പോകും. രാത്രി 9:30നു മടങ്ങിപോകുമെന്നു പോലീസിനെ അറിയിച്ചു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും 13 മണിക്കൂറായി വിമാനത്താവളത്തിൽ തുടരുന്നു. പ്രതിഷേധ സമരങ്ങളെ തുടർന്നു തൃപ്തി ദേശായിക്ക് ഇതുവരെ പുറത്തിറങ്ങാനായില്ല.

നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം നടത്തിയതിനുമാണ് കേസ്.

അതേസമയം തൃപ്തിയുടെ പൂനെയിലെ വീട്ടിലേയ്ക്ക് പ്രതിഷേധ മാർച്ച്. ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button