രാജസ്ഥാന്: ബാദ്ളി ഗ്രാമവാസികളായ മൂന്ന് യുവതികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ദുര്‍ഗ(21), കാഞ്ചന്(18), പൂജ(20) എന്നീ സഹോദരിമാര്‍ കുളത്തില്‍ നിന്നും വെള്ളം ശേഖരിക്കാനായ് പോയപ്പോള്‍ ഇവരില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങുകയും അയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും അപകടത്തില്‍ പെടുകയായിരുന്നു എന്ന് ഡെപ്യൂട്ടി സൂപ്പറിന്ഡന്ന്റ് ഓഫ് പോലീസ് ഗോപാല്‍ ലാല്‍ ശര്‍മ പറഞ്ഞു.
വ്യാഴാഴ്ചയാണ് ജയ്സല്‍മെര്‍ ജില്ലയിലെ ബാദ്ളിയില് സംഭവം നടക്കുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് ബന്ധുക്കള്‍ക്ക് കൈമാറിയത് എന്ന് ഡിഎസ്പി ശര്‍മ്മ പറഞ്ഞു.
Post Your Comments