Latest NewsKeralaNews

പ്രണയം നടിച്ച് സഹോദരിമാരെ മദ്യം നല്‍കി പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

Read Also: തൃശൂര്‍ പൂരം വെടിക്കെട്ട് 5 മണിക്കൂറോളം വൈകാന്‍ ഇടയാക്കിയത് പൊലീസ് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളെന്ന് ആരോപണം

പെണ്‍കുട്ടികളെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബെംഗളൂരുവില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടര്‍ന്ന് മാതൃസഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വണ്ടൂര്‍ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികളുമായി യുവാക്കള്‍ അടുക്കുന്നത്. കുട്ടികളെ ബെംഗളൂരുവില്‍ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്. തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റില്‍വച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവാക്കളുമായി പ്രണയത്തിലാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. യുവാക്കള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button