തിരുവനന്തപുരം : ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സാവകാശ ഹർജി നൽകും. പറ്റുമെങ്കിൽ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകുമെന്നു ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു. സാവകാശത്തിന്റെ കാര്യം ബോർഡ് പറയില്ല.
ആചാരങ്ങളിൽ വിട്ടുവീഴ്ച്ക്കില്ല. ശബരിമലയിലെ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശഹർജി നൽകുക. സാവകാശഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും പന്തളം രാജകുടുംബവും തന്ത്രികുടുംബവും ഉന്നയിച്ച ആചാരപ്രശ്നങ്ങൾ കൂടി ഹർജിയിൽ ചൂണ്ടിക്കാട്ടുമെന്നും ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.ദേവസ്വംബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ അഡ്വ. ചന്ദ്രോദയ് സിംഗ് ഹാജരാകും. ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ, അഡ്വ.സുധീറും സുപ്രീംകോടതിയിൽ ബോർഡിനു വേണ്ടിപ്രതിനിധീകരിക്കും.
അതേസമയം മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല നട തുറന്നു.ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായി ഇന്ന് നടക്കും. നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്നി പകരുന്നതോടെ ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും. രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം നാളെ പുലർച്ചെ നാല് മണിയ്ക്ക് നട തുറക്കും.
Post Your Comments